Saturday 5 May 2018

ജനനം

വരണ്ട മണ്ണിന്റെ മാറുതുരന്നു -
പതിയെ നിസംശയം തലപൊക്കി നോക്കി
കണ്ടതില്ലൊരു കണ്ണീർ തുള്ളി പോലുമാ
ജീവന്റെ നാവിലൊന്നുറ്റിക്കുവാൻ
എങ്ങുനിന്നോവനൊരെത്തിന്റെയോ
ചൂടും തണുപ്പും രുചിച്ചങ്ങനെ
വളർന്നവൾ ഒരടയാളമായ്
വിപ്ലവമെന്നു വിളിക്കാം... നിനക്കതിനെ
കാണുന്നു ഞാനവളിലൊരു യുഗത്തിനെ
വരുവാനിരിക്കും കരിഞ്ഞ കാലത്തിനെ
ജലകണം മാറി നിൽക്കും ജഗത്തിനെ
അറിയുന്നു നീ യന്ത്യ മുന്നറിയിപ്പാണ്
വരൾച്ച തൻ മാന്ത്രിക വലയത്തിൽ നിന്നു
പിടഞ്ഞു വീണ ചെറു സസ്യ ഭാഗം .

Wednesday 24 August 2016

poovaka

                        പൂവാക 
പൂക്കുന്നു പിന്നെയും പൂവാക പണ്ടെങ്ങോ
കണ്ടു കൊതിച്ചതൊനോർത്തീടുവാൻ
ഉണ്ടായിരുന്നൊരു കാലമാ ചില്ലയിൽ പക്ഷികൾ
ഇലകൾക്കും അധികമത്രെ
കുട്ടികുരങ്ങു പൊലിമരക്കൊമ്പത്
കുട്ടികളൊത്തിരി കളിച്ചിരുന്നു
ഇന്നിതാ പൂവാക പൂത്തു നില്കുന്നു
ചോട്ടിലായെത്തി ഒരു കുട്ടമപ്പോളും
ചിത്രം എടുത്താ കയ്യിലെ പെട്ടിയിൽ
ഒതുക്കി അവരാ പൂവാകയെ ...............

Friday 19 August 2016

FOR MY TEACHER

നിങ്ങൾ എന്നെ അക്ഷരങ്ങൾ പഠിപ്പിച്ചു...... കൊച്ചു ശിക്ഷണങ്ങളിലൂടെ നന്മയുടെ പാത കാണിച്ചു തന്നു........ കലാലയത്തിന്റെ ഓർമ്മകൾ എന്റെ മനസ്സിൽനിന്നും ഒരിക്കലും മായാത്ത വിധം  എന്നോട് ചേർത്ത് വയ്ക്കാൻ സഹായിച്ചു ........എന്റെ എല്ലാ അധ്യാപകർക്കും  നന്ദി  ............