Saturday, 5 May 2018

ജനനം

വരണ്ട മണ്ണിന്റെ മാറുതുരന്നു -
പതിയെ നിസംശയം തലപൊക്കി നോക്കി
കണ്ടതില്ലൊരു കണ്ണീർ തുള്ളി പോലുമാ
ജീവന്റെ നാവിലൊന്നുറ്റിക്കുവാൻ
എങ്ങുനിന്നോവനൊരെത്തിന്റെയോ
ചൂടും തണുപ്പും രുചിച്ചങ്ങനെ
വളർന്നവൾ ഒരടയാളമായ്
വിപ്ലവമെന്നു വിളിക്കാം... നിനക്കതിനെ
കാണുന്നു ഞാനവളിലൊരു യുഗത്തിനെ
വരുവാനിരിക്കും കരിഞ്ഞ കാലത്തിനെ
ജലകണം മാറി നിൽക്കും ജഗത്തിനെ
അറിയുന്നു നീ യന്ത്യ മുന്നറിയിപ്പാണ്
വരൾച്ച തൻ മാന്ത്രിക വലയത്തിൽ നിന്നു
പിടഞ്ഞു വീണ ചെറു സസ്യ ഭാഗം .